ഇസ്‌ലാം കാരുണ്യത്തിന്റെ മതം

കാരുണ്യവും സ്നേഹവും ഇപ്പോഴും ഉള്ളില്‍ സൂക്ഷിക്കുന്നതു കൊണ്ടാണ് ഇസ്ലാം ലോകത്തിലെ ഏറ്റവും വലിയ മതമായി വളരുന്നതെന്നും സുധാകരന്‍ പറഞ്ഞു. ലോകത്തേറ്റവും കൂടുതല്‍ ജനങ്ങള്‍ സ്വീകരിക്കുന്ന വര്ത്തംമാനകാല ചിന്ത പ്രവാചക ചിന്തയാണെന്നാണ് അടുത്തകാലത്തായി വരുന്ന റിപ്പോര്ട്ടു്കളെല്ലാം പറയുന്നത്. മറ്റു മതങ്ങളുടെയെല്ലാം ആകര്ഷാണ ശക്തി നഷ്ടപ്പെട്ടു. ജീവകാരുണ്യവും അനുകമ്പയുമില്ലാതെ യാന്ത്രികവും ആവര്ത്ത നവിരസവുമായ ആചാരങ്ങളുടെ മാത്രം പ്രസ്ഥാനമായി മാറുമ്പോള്‍ ജനങ്ങളുടെ ഹൃദയത്തില്‍ അത് കടക്കില്ലെന്നും മന്ത്രി പറഞ്ഞു. പ്രവാചകനുമായി ബന്ധപ്പെട്ട ആരാധാനലായങ്ങളിലും ആചാരാനുഷ്ഠാനങ്ങളുണ്ട്. ചിലയിടത്ത് അത് കുറച്ചു കൂടുതലാണ്. പക്ഷേ എല്ലായിടത്തും അനുകമ്പയുണ്ട്. സ്നേഹത്തിന്റെിയും കാരുണ്യത്തിന്റെെയും ഉറവ ഫാസിസത്തെയും അക്രമങ്ങളെയും ഇല്ലാതാക്കും. അത് പ്രഖ്യാപിയ്ക്കുന്ന മഹത്തായ ഒരു മതമാണ് പ്രവാചക മതം. അതുകൊണ്ടാണ് അത് ഇങ്ങനെ വളരുന്നത്. 2075 ആവുമ്പോള്‍ ലോകത്തിലേറ്റവും അനുയായികളുള്ള മതം ഇസ്ലാം ആവുമെന്നാണ് ഏറ്റവും പുതിയ അന്താരാഷ്ട്ര പഠന റിപ്പോര്ട്ടു കള്‍ പറയുന്നതെന്നും ജി സുധാകരന്‍ ചൂണ്ടിക്കാട്ടി.