പ്രതിരോധം

രാജ്യങ്ങള്‍ വെട്ടിപ്പിടിക്കുന്നതിനോ അധികാരലബ്ധിക്കോ കീര്‍ത്തിക്കോ വംശീയമോ ദേശീയമോ ആയ മേല്‍ക്കോയ്മയ്‌ക്കോ വേണ്ടി യുദ്ധം ചെയ്യുന്നത് മദീനയിലെ ഇസ്‌ലാമികരാഷ്ട്രത്തില്‍ കുറ്റകരമായിരുന്നു. പ്രതിരോധത്തിനും അക്രമവും ചൂഷണവും അവസാനിപ്പിക്കുന്നതിനും മാത്രമേ യുദ്ധം അനുവദനീയമായിരുന്നുള്ളൂ. യുദ്ധവേളയില്‍ മൃഗീയവും പ്രാകൃതവുമായ രീതികള്‍ കൈകൊള്ളുന്നത് വിലക്കപ്പെട്ടിരുന്നു. മനുഷ്യജീവനെ ആദരിക്കാനും രക്ഷിക്കാനും ആധുനികയുദ്ധനിയമങ്ങളേക്കാള്‍ മികച്ച നിയമങ്ങള്‍ ഇസ്‌ലാമികരാഷ്ട്രത്തിന് ഉണ്ടായിരുന്നു.