ഉടമസ്ഥത

   ഭൂമി ഉള്‍പ്പെടെ മുഴുവന്‍ സാമ്പത്തിക വിഭവങ്ങളുടെയും സാക്ഷാല്‍ 'ഉടമസ്ഥന്‍' ദൈവമാണെന്നും അവന്റെ ഇഷ്ടാനിഷ്ടങ്ങളും വിധികളും മാനിച്ച് വ്യക്തി, കുടുംബ, സമൂഹ നിലനില്‍പിന്നും വളര്‍ച്ചക്കും ഉതകുന്ന രീതിയില്‍ അവ ഉടമപ്പെടുത്താനും ഉപയോഗപ്പെടുത്താനുമുള്ള അവകാശം (സ്വകാര്യ ഉടമസ്ഥത) മനുഷ്യന്ന് നല്‍കപ്പെട്ടിരിക്കുന്നു എന്നും അത് സിദ്ധാന്തിക്കുന്നു. വ്യക്തിയുടെ സമ്പാദ്യത്തിന് പരിധി നിശ്ചയിക്കാതെ, സാമ്പത്തിക വിഭവങ്ങളുടെ ഉടമസ്ഥതയും ഐശ്വര്യവും ദൈവികാനുഗ്രഹമായി കണ്ട് നിരന്തരം പ്രവര്‍ത്തക്കാന്‍ പ്രചോദിപ്പിക്കുന്നു.