സാമ്പത്തിക വികസനം

സമൂഹത്തിലെ മുഴുവന്‍ അംഗങ്ങളുടെയും അടിസ്ഥാന ജീവിതാവശ്യങ്ങള്‍ തൃപ്തിപ്പെടുത്താന്‍ സാധിക്കുന്ന രീതിയില്‍ സാമൂഹിക ക്ഷേമം ഉറപ്പുവരുത്തുക എന്നതാണ് വികസന കാഴ്ചപ്പാടിന്റെ കാതല്‍. മുഴുവന്‍ മനുഷ്യ-മനുഷ്യേതര വിഭവങ്ങളും കാര്യക്ഷമമായി ഉപയോഗിക്കപ്പെടുന്നുവെന്നതാണ് ഇസ്‌ലാമിലെ സാമ്പത്തികവ്യവസ്ഥയുടെ പ്രത്യേകത. , ഐശ്വര്യപൂര്‍ണവും സമാധാനപരവുമായ സാമൂഹിക ജീവിതത്തിന് സാമ്പത്തിക വളര്‍ച്ചകൊണ്ട് സാധ്യമാകുന്ന വിധത്തില്‍ ധാര്‍മിക-മാനവിക മൂല്യങ്ങളെ സംയോജിപ്പിക്കുന്ന രീതിയാണ് അത് കാഴ്ച വെക്കുന്നത്.