പ്രപഞ്ചത്തിന് അതിന്റെ സ്രഷ്ടാവ് ഏര്‍പ്പെടുത്തിയ വ്യവസ്ഥയാണ് ഇസ്ലാം. ഇസ്ലാം എന്നാല്‍ അനുസരണം, കീഴടങ്ങല്‍, സമര്‍പ്പണം, സമാധാനം എന്നിങ്ങനെയാണ് അര്‍ഥം. പ്രപഞ്ചമൊന്നടങ്കം അതിന്റെ സ്രഷ്ടാവിന് കീഴടങ്ങുകയും അവനെ അനുസരിക്കുകയും ചെയ്തു പോരുന്നു. ഈ പ്രാപഞ്ചികവ്യവസ്ഥയോടാണ് മനുഷ്യരും ഐക്യപ്പെടേണ്ടത്.
ഇസ്ലാമിന്റെ ആദര്‍ശങ്ങളില്‍ വിശ്വാസകാര്യങ്ങളും കര്മാനുഷ്ഠാനങ്ങളുമുണ്ട്. ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹു അല്ലാതെ ഇലാഹ് ഇല്ല) എന്നതാണ് ഇസ്ലാമിന്റെ ആദര്‍ശവാക്യം. ഈ ആദര്‍ശത്തെ അംഗീകരിക്കുന്ന ഏതൊരാളും ആറ് അടിസ്ഥാന കാര്യങ്ങളില്‍ വിശ്വസിക്കേണ്ടതും അതിനനുസൃതമായി അഞ്ചു കാര്യങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതുമുണ്ട്. വിശ്വാസകാര്യങ്ങളെ വിശ്വാസം എന്ന ശീര്ഷകത്തിനുകീഴിലും അഞ്ചു കര്‍മങ്ങളെ അനുഷ്ഠാനം എന്ന ശീര്ഷകത്തിനുകീഴിലും നമുക്ക് പരിചയപ്പെടാം.